ഉപ്പുതറ : ഇടുക്കി വന്യജീവി സങ്കേതത്തിന് സമീപം വ്യക്തിയുടെ സ്ഥലത്ത് അനധികൃത പാറഘനനം നടത്തുന്നതായി പരാതി. ഉപ്പുതറ കോതപാറയിലാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വൻതോതിൽ പാറപൊട്ടിച്ച് വിൽപ്പന നടത്തുന്നതായി പരാതിയുയർന്നത്. റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളുടെ അനുമതിയില്ലാതെയാണ് ഘനനം നടത്തുന്നത്.

To advertise here,

വിവരമറിഞ്ഞ് ഉപ്പതറ വില്ലേജ് ഓഫീസർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്ത് എത്തി. അപ്പോഴേയ്ക്കും ഘനനത്തിന് ഉപയോഗിക്കുന്ന ഹിറ്റാച്ചി, ബ്രേക്കർ ഉൾപ്പെടെയുള്ള സാമഗ്രികൾ അവിടെനിന്നും മാറ്റി. പ്രവേശനകവാടത്തിലെ ഗേറ്റും താഴിട്ട് പൂട്ടി. പാറ ഘനനം നിർത്തിവെക്കാനും ഭൂമിയുടെ രേഖകൾ ഹാജരാക്കാനും സ്ഥലം ഉടമയ്ക്ക് ഉദ്യോഗസ്ഥർ നിദ്ദേശം നൽകി. നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് അധികൃതർ അറിയിച്ചു.