നെടുങ്കണ്ടം : പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതി കേരളത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ കർഷകമോർച്ച ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി പാറത്തോട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. നിധി നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് പോലും ഇപ്പോൾ ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസിൽ നിന്നും കർഷകരുടെ ആവശ്യമായ വിവരങ്ങൾ യഥാസമയം കൃഷിഭവനുകൾക്ക് നൽകാൻ സാധിക്കാതെ വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇതുമൂലം 10 ലക്ഷത്തോളം കർഷകരുടെ കിസാൻ സമ്മാൻനിധി നിഷേധിക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും കർഷകമോർച്ച നേതാക്കൾ കുറ്റപ്പെടുത്തി.
സമരം ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. കർഷക മോർച്ച ജില്ല പ്രസിഡന്റ് എം.എൻ. മോഹൻദാസ്, ബി.ജെ.പി. മണ്ഡലം അധ്യക്ഷൻ കെ.പി. അനീഷ്, സംസ്ഥാന കൗൺസിൽ അംഗം എം.എസ്. അനിൽകുമാർ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം രഘുനാഥ് കണ്ണാറ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വനരാജ് ഫാൻസി, ഷാജി ജോസഫ് എന്നിവർ സംസാരിച്ചു.
Published: 16 Oct 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented