അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഐ.സി.ഡി.എസ്. അങ്കമാലി മെയിൻ, അങ്കമാലി അഡീഷണൽ പ്രോജക്ടുകളുടെ നേതൃത്വത്തിൽ രണ്ടുദിവസത്തെ പോഷകാഹാരമേളയും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. പോളച്ചൻ, ലതിക ശശികുമാർ, ഗ്രേസി റാഫേൽ, ജില്ലാ പ്രോഗ്രാം ഓഫീസർ സി. സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. അയ്യപ്പൻ, സിജു ഈരാളി, പുഷ്കല തങ്കപ്പൻ, ലൗലി ബേബി, ലിംസി ബിജു, സീനര ദേവസിക്കുട്ടി, ജയ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. മോർണിങ് സ്റ്റാർ കോളേജിലെ ഡോ. മേഘ തമ്പിയും കറുകുറ്റി അൽഫോൻസ ചൈൽഡ് ഡിവലപ്‌മെന്റ് സെന്ററിലെ തെറപ്പിസ്റ്റുകളും ക്ലാസെടുത്തു.
പ്ലാവിലയും മത്തൻ ഇലയും ഉൾപ്പെടെ മുപ്പതോളം ഇലവർഗങ്ങൾ ഉപയോഗിച്ചുള്ള പലഹാരങ്ങളും ചക്കപ്പഴം മുതൽ കഞ്ഞിവെള്ളം വരെ ഉപയോഗിച്ചുള്ള ഹൽവകളും തുടങ്ങി, നാട്ടിൽ ലഭ്യമാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിന് വിഭവങ്ങൾ രണ്ടുദിവസത്തെ ഭക്ഷ്യമേളയിൽ അണിനിരത്തി. അങ്കമാലി നഗരസഭയിലെയും കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെയും 202 അങ്കണവാടികളിലെ വർക്കർമാരും ഹെൽപ്പർമാരും തയ്യാറാക്കിയ വിഭവങ്ങൾ 18 സ്റ്റാളുകളിലായാണ് പ്രദർശിപ്പിച്ചത്. സി.ഡി.പി.ഒ.മാരും സൂപ്പർവൈസർമാരും മേൽനോട്ടം വഹിച്ചു.
Published: 23 Sept 2026, 03:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented