ഉദുമ : വനിതാ സംരംഭകത്വത്തിനും പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനും പുതിയ സാധ്യതകൾ തുറക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഉദുമയിൽ ആരംഭിച്ചു. ഡിജിറ്റൽ ഓർഡർ സംവിധാനത്തിലൂടെ 1600-ഓളം വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

To advertise here,

പ്രാദേശിക ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിലൂടെ വനിതകൾക്ക് വരുമാനത്തിന് പുറമേ ഗ്രാമീണ സാമ്പത്തിക മേഖലയും പുഷ്‌ടിപ്പെടും.

പ്രവർത്തനം സോഫ്റ്റ്‌വേയറിലൂടെ

പ്രത്യേക ഓൺലൈൻ ഓർഡർ മാനേജ്‌മെന്റ് സോഫ്റ്റ്‌വേയർ സംവിധാനത്തിലൂടെ ആണ് പ്രവർത്തനം. ഹോംഷോപ്പ് അംഗങ്ങൾക്ക് ഓർഡറുകൾ എളുപ്പത്തിൽ സ്വീകരിക്കാനും ഉത്പന്നങ്ങളുടെ വിപണനം ക്രമമനുസരിച്ച് നടത്താനും ഈ സംവിധാനം സഹായിക്കും. നിലവിൽ അംഗങ്ങളുടെ ഓർഡറുകൾ സ്വീകരിക്കുന്ന സംവിധാനമാണുള്ളത്. ഇത് കൂടുതൽ വികസിപ്പിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് വാങ്ങാൻ കഴിയുന്ന രീതിയിലേക്ക് മാറ്റാനും ഉദ്ദേശ്യമുണ്ട്.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ പരിശ്രമമാണ് പുതിയ സോഫ്റ്റ്‌വെയർ. മുൻ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ്, മുൻ അസി. ജില്ലാ മിഷൻ കോഡിനേറ്റർ ഡി. ഹരിദാസ്, നിലവിലെ അസി. ജില്ലാ മിഷൻ കോഡിനേറ്റർ കെ.എം. കിഷോർകുമാർ, ഡി.പി.എം. കെ.ടി. ജിതിൻ, മാർക്കറ്റിങ് ഡി.പി.എം. ആതിര, എം. ഷീബ കെ. നിമിഷ, സനൂജ സൂര്യപ്രകാശ്, ടി. ജസ്ന, പി.പി. മണികണ്ഠൻ എന്നിവരാണ് സോഫ്‌റ്റ്‌വെയർ രൂപപ്പെടുത്താൻ മുന്നിലുണ്ടായിരുന്നത്.

സോഫ്റ്റ്‌വേയറിന്റെ ഔദ്യോഗിക പ്രകാശനം മാർക്കറ്റിങ് ഡി.പി.എം. ആതിര നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കുടുംബശ്രീ ഹോംഷോപ്പ് ഔട്ട്‌ലെറ്റ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനംചെയ്തു. ഉദുമ സി.ഡി.എസ്. ചെയർമാൻ സനുജ സൂര്യപ്രകാശ് അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, എം. മംഗള, ഹംസ ദേളി, പി. ലക്ഷ്മി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ, പി.വി. കൃഷ്ണൻ, എം. ബീന, പി. പ്രീതി, കെ. അശ്വിനി, കെ.ബി. സീന, എം. പുഷ്പലത, പി.വി. രത്നാവതി, ഉദുമ കൃഷി ഓഫീസർ പി.വി. വിനീത്, എം. ആയിഷബി, എം. ഷീബതുടങ്ങിയവർ സംസാരിച്ചു.