തൃപ്പൂണിത്തുറ : സ്വകാര്യ ബസുകളുടെ അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ലൈസൻസില്ലാതെ വണ്ടി ഓടിക്കൽ, ലൈസൻസില്ലാതെ കണ്ടക്ടർ ജോലി തുടങ്ങിയവ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസുകളിൽ പരിശോധന തുടങ്ങി. രണ്ട് സ്ക്വാഡുകളായി രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയായിരുന്നു പരിശോധന.
തൃപ്പൂണിത്തുറ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാനവാസ് ഖാൻ, എ.എം.വി.ഐ.മാരായ ദീപക് എസ്., ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നുപോയ യുവതിയുൾപ്പെടെ സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ പരിശോധന കർശനമാക്കിയത്. കുറ്റകൃത്യം കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ തൃപ്പൂണിത്തുറ - പൂത്തോട്ട റോഡിൽ സ്വകാര്യ ബസുകൾ മരണപ്പാച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരക്കേ പരാതിയുണ്ട്. മറ്റ് വാഹനയാത്രികരെ ഉൾപ്പെടെ ഭയപ്പെടുത്തി, സ്വകാര്യ ബസുകൾ അമിത വേഗത്തിൽ, ഉച്ചത്തിൽ ഹോൺ മുഴക്കി കുത്തിക്കയറ്റി വരുന്ന സ്ഥിതിയാണുള്ളതെന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു.
Published: 07 Nov 2026, 02:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented