ആലുവ : ആലുവ നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നാറ്റ് പാക്കിന്റെ പഠനം ആരംഭിച്ചു. പഠനത്തിലൂടെ മൂന്ന് നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കി, അത് ജനപ്രതിനിധികൾ, പോലീസ് അധികാരികൾ, ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചചെയ്ത് അതിൽ ഏറ്റവും ഉചിതമായ നിർദേശം അംഗീകരിച്ച് അതനുസരിച്ചുള്ള അന്തിമ റിപ്പോർട്ടും. ഡി.പി.ആറും ആയിരിക്കും രണ്ടുമാസം കഴിഞ്ഞ് സർക്കാരിന് കൈമാറുക എന്ന് നാറ്റ്‌പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ് ബി. അനീഷ് കിനി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എയുടെ നിർദേശ പ്രകാരം പൊതുജനങ്ങളിൽനിന്നും സംഘടനകളിൽ നിന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും നാറ്റ്പാക്ക് നടത്തുന്ന പഠനത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാറ്റ്പാക്കിന്റെ പഠനം, അവർ രേഖാമൂലം തന്നതനുസരിച്ച് യാതൊരുവിധ തടസ്സവും കൂടാതെ സമയബന്ധിതമായി പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് ഏത്രയും വേഗം കൈമാറണമെന്ന് എം.എൽ എ. നാറ്റ്പാക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, നാറ്റ് പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻറ് ഹെഡ് ബി. അനീഷ് കിനി, സയന്റിസ്റ്റ്മാരായ ഡോ. അനില സിറിൽ, ഡോ. എൻ. വാസുദേവൻ എന്നിവർ എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.
Published: 07 Nov 2026, 02:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented