ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നട ത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര പിഴവുകളും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. 'സോഷ്യൽ' എന്ന പദം പോലും 'ഓവൽ' എന്നാണ് നൽകിയത്. വ്യാകരണപ്പിഴവുകളും ഹിന്ദി പരിഭാഷയിൽ ഒട്ടേറെ അപാകങ്ങളും ഉണ്ടായിരുന്നു.
ചില ചോദ്യങ്ങൾ പാഠ്യപദ്ധതിക്കു പുറത്തുള്ളതായിരുന്നെന്നും 2024-ലെ യു.ജി.സി.-നെറ്റ് പരീക്ഷാ പരാതിയുണ്ട്. ഇംഗ്ലീഷിന്റെ 150 ചോദ്യങ്ങളിൽ 67 എണ്ണം ക്ഷയിലെ ആവർത്തനമാണെന്ന ആരോപണമുണ്ട്. ഉത്തരങ്ങളുടെ ക്രമത്തിലും മാറ്റമില്ല.
എൻ.ടി.എ. നേരിട്ട് നടത്തുന്ന പരീക്ഷകളിൽ ഗുരുതര വീഴ്ചകൾ തുടരുകയാണെന്നും എൻ.ടി.എ.യെ പരിഷ്‌കരിക്കേണ്ട ഉത്തരവാദിത്വമുള്ള മന്ത്രി ധർമേന്ദ്ര പ്രധാൻ തികഞ്ഞ പരാജയമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു. അദ്ദേഹം പദവിയിൽ തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി.
Content Highlights: Serious errors reported in the June UGC-NET Sociology exam. Allegations of 67 repeated questions from previous years in the English paper. NTA remains silent amid mounting criticism. Congress party demands accountability from Education Minister Dharmendra Pradhan.
Published: 03 Jul 2026, 10:04 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented