ഹ്യൂസ്റ്റൻ (യു.എസ്.എ): മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ എൻജിനീയറിംഗ്, ആർക്കിടെക്ചർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിംഗ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

To advertise here,

സ്‌കോളർഷിപ് പ്രതിവർഷം 600 യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും. സ്‌കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരുംവരെ ഓരോ വർഷവും 600 ഡോളർ തുടർന്നും ലഭിക്കുന്നതായിരിക്കും. അപേക്ഷകൾ ഓൺലൈൻ ആയി (www.meahouston.org) നവംബർ 30 വരെ സ്വീകരിക്കും.

കഴിഞ്ഞ 26 വർഷമായി ഈ സ്‌കോളർഷിപ് പദ്ധതി തുടർന്ന് വരുന്നു. വിദ്യാർത്ഥികളുടെ പഠനമികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്‌കോളർഷിപ് ജേതാക്കളെ നിശ്ചയിക്കുന്നത്.

യോഗ്യതാ മാനദണ്ഡങ്ങൾ താഴെ ചുരുക്കത്തിൽ:

കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.

KEAM (കീം) പ്രവേശന പരീക്ഷയിൽ റാങ്ക് 1 മുതൽ 7000 വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

ആർക്കിടെക്ചർ വിദ്യാർഥികൾക്ക് NATA (നാഷണൽ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്‌കോർ 110 നു മുകളിൽ ആയിരിക്കണം.

X, XII ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷാ അപേക്ഷാഫോമും www.meahouston.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.