ന്യൂഡൽഹി: പ്രവേശന-മത്സരപരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ റാലികൾക്കും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും അനുമതി നൽകരുതെന്ന് ജില്ലാ ഭരണകൂടങ്ങളോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. എൻ.ടി.എയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിർദേശം. പരീക്ഷാ ദിവസങ്ങളിൽ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കാനും അനാവശ്യ ശബ്ദകോലാഹലങ്ങൾ മൂലം പരീക്ഷാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നടപടയെന്നാണ് വിശദീകരണം. ക്രമസമാധാന പാലനത്തിനും സുഗമമായ ഗതാഗതത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ മുൻകൂട്ടി തന്നെ നടത്തണമെന്നും സമിതി എടുത്തുപറഞ്ഞു.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയും എൻ.ടി.എയുടെ ഭരണപരമായ വീഴ്ചകളും വലിയ വിവാദങ്ങൾക്കും രാജ്യവ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് എൻ.ടി.എയുടെ പുനഃസംഘടനയും പരീക്ഷാ പരിഷ്‌കാരങ്ങളും പഠിക്കാൻ പാർലമെന്ററി സമിതിയെ ചുമതലപ്പെടുത്തിയത്.
Content Highlights: Parliamentary panel recommends banning rallies and public meetings on NTA entrance exam days.
Published: 12 Oct 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented