വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള (2026-27) പരീക്ഷാ കലണ്ടർ പരിഷ്കരിച്ച് എൻ.ടി.എ. ഭരണപരമായ സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷാ തീയതികൾ മാറ്റി നിശ്ചയിച്ചതെന്ന് എൻടിഎ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

To advertise here,

പുതുക്കിയ ഷെഡ്യൂൾ പ്രകാരമുള്ള പരീക്ഷാ തീയതികൾ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (nta.ac.in) ലഭ്യമാണ്. മുൻപ് പ്രസിദ്ധീകരിച്ച കലണ്ടറിന് ഇനി പ്രാബല്യമുണ്ടായിരിക്കില്ലെന്നും പുതിയ കലണ്ടർ അനുസരിച്ചായിരിക്കും പരീക്ഷകൾ നടക്കുകയെന്നും വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

പുതുക്കിയ പരീക്ഷാ തീയതികൾ ഒറ്റനോട്ടത്തിൽ (2026 - 2027)

2026 ഡിസംബർ

  • രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (RIMC): ഡിസംബർ ആറ്

  • സ്വയം (SWAYAM) പരീക്ഷകൾ: ഡിസംബർ 8 - 12

  • രാഷ്ട്രീയ മിലിട്ടറി സ്കൂൾസ് (RMS): ഡിസംബർ 13

  • യുജിസി നെറ്റ് (UGC NET - December Cycle): ഡിസംബർ 14–18, 21

  • ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് (CSIR UGC NET): ഡിസംബർ 19, 22, 27

2027 ജനുവരി

  • ആർമി കേഡറ്റ്സ് കോളേജ് (ACC): ജനുവരി 4

  • ശ്രേഷ്ഠ (SHRESHTA - NETS): ജനുവരി 10

  • എൻഐഎഫ്‌ടി എൻട്രൻസ് (NIFT Entrance): ജനുവരി 10

  • ജെഇഇ മെയിൻ - സെഷൻ 1 (JEE Main Session 1): ജനുവരി 20–24, 28

  • ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് (AISSEE): ജനുവരി 31

2027 ഫെബ്രുവരി

  • സിമാറ്റ് (CMAT): ഫെബ്രുവരി 7

2027 മാർച്ച്

  • സീയുഇടി പിജി (CUET PG): മാർച്ച് 2–5, 8–9, 12, 15–19, 24–25, 29–31

2027 ഏപ്രിൽ

  • ജെഇഇ മെയിൻ - സെഷൻ 2 (JEE Main Session 2): ഏപ്രിൽ 2–7