ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in വഴി വിശദമായ പരീക്ഷാ കലണ്ടർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
വിവിധ പരീക്ഷകളുടെ നിർദ്ദിഷ്ട തീയതികൾ താഴെ നൽകുന്നു:
2026 ഡിസംബർ
-
രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്: ഡിസംബർ 06 (1 ദിവസം)
-
സ്വയം ഡിസംബർ 08 – 12 (5 ദിവസം)
-
രാഷ്ട്രീയ മിലിട്ടറി സ്കൂൾസ്: ഡിസംബർ 13 (1 ദിവസം)
-
യു.ജി.സി നെറ്റ് (ഡിസംബർ സൈക്കിൾ): ഡിസംബർ 14 – 19 (ബഫർ തീയതികൾ: ഡിസംബർ 20 – 21)
-
ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്: ഡിസംബർ 20 – 21
2027 ജനുവരി
-
ആർമി കേഡറ്റ്സ് കോളേജ്: ജനുവരി 04
-
ശ്രേഷ്ഠ (SHRESHTA - NETS): ജനുവരി 10
-
എൻ.ഐ.എഫ്.ടി (NIFT) എൻട്രൻസ്: ജനുവരി 10
-
ജെ.ഇ.ഇ മെയിൻ - സെഷൻ 1: ജനുവരി 22 – 24, 28 – 30 (ബഫർ തീയതി: ജനുവരി 31)
-
ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ്: ജനുവരി 31
2027 ഫെബ്രുവരി
-
സി.എം.എ.ടി (CMAT): ഫെബ്രുവരി 07
-
എൻ.ഐ.ടി.ടി.ടി (NITTT - പാർട്ട് 1): ഫെബ്രുവരി 26 – 27
2027 മാർച്ച്
-
സി.യു.ഇ.ടി പി.ജി (CUET PG): മാർച്ച് 01 – 05, 08, 12 – 20, 24 – 25 (ബഫർ തീയതികൾ: മാർച്ച് 30 – 31)
-
എൻ.ഐ.ടി.ടി.ടി (NITTT - പാർട്ട് 2): മാർച്ച് 05, 07
ഭരണപരമായതോ സാങ്കേതികപരമായതോ ആയ സാഹചര്യങ്ങൾ മൂലം നിലവിൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളിൽ മാറ്റം വന്നേക്കാമെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുമുള്ള അപേക്ഷാ നടപടികളും വിശദമായ വിജ്ഞാപനങ്ങളും പരീക്ഷാ ഏജൻസി പിന്നീട് പ്രത്യേകം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കേണ്ടതാണ്.
Content Highlights: The National Testing Agency (NTA) has officially released the exam schedule for major national entrance and eligibility tests spanning from December 2026 to March 2027 on its official website.
Published: 17 Sept 2026, 11:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented