നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) മെയിന്‍ 2026 പരീക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. ഡിസംബര്‍ ഒന്നുമുതല്‍ മാറ്റങ്ങള്‍ വരുത്താം എന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് ഈ അവസരം ലഭിക്കുക.

To advertise here,

വിദ്യാര്‍ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in വഴി മാറ്റങ്ങള്‍ വരുത്താം. അപേക്ഷയില്‍ പേര്, മാതാപിതാക്കളുടെ പേര്, 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ വിവരങ്ങള്‍, യോഗ്യതാ സംസ്ഥാന കോഡ്, ജനനത്തീയതി (DOB), ലിംഗം, വിഭാഗം (ഭിന്നശേഷി അല്ലെങ്കില്‍ ഉപവിഭാഗം ഉള്‍പ്പെടെ) ഒപ്പ്, തിരഞ്ഞെടുത്ത പേപ്പര്‍, പരീക്ഷാകേന്ദ്രം എന്നിവയില്‍ മാറ്റം വരുത്താം. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, സ്ഥിരമായ വിലാസം അല്ലെങ്കില്‍ നിലവിലെ വിലാസം അടിയന്തര കോണ്‍ടാക്ട് വിവരങ്ങള്‍, ഫോട്ടോ എന്നിവ മാറ്റാന്‍ സാധിക്കില്ല.

അപേക്ഷ തിരുത്തേണ്ട വിധം

  • jeemain.nta.nic.in സന്ദര്‍ശിച്ച് 'രജിസ്റ്റേഡ് കാന്‍ഡിഡേറ്റ് ലോഗിന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • അപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും അല്ലെങ്കില്‍ ജനനത്തീയതി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ലോഗിന്‍ ചെയ്യുമ്പോള്‍, ആദ്യം സമര്‍പ്പിച്ച അപേക്ഷാ ഫോം ദൃശ്യമാകും.
  • മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ തിരഞ്ഞെടുത്ത് തിരുത്തലുകള്‍ വരുത്തുക.
  • എല്ലാ മാറ്റങ്ങളും സേവ് ചെയ്യുന്നതിനായി സബ്മിറ്റ് ചെയ്യുക.