
ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ വിസ നടപടിക്രമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ബയോമെട്രിക് (വിരലടയാളവും ഫേഷ്യൽ സ്കാനും) പരിശോധന നിർബന്ധമാക്കിക്കൊണ്ട് പുതിയ നിർദേശം പ്രാബല്യത്തിൽ വന്നു.
വ്യാജ വിസ അപേക്ഷകൾ തടയുന്നതിനും ഐഡന്റിറ്റി കൃത്യത ഉറപ്പുവരുത്തുന്നതിനുമാണ് പരിഷ്കാരം നടപ്പാക്കുന്നത്.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
-
ഔദ്യോഗിക അറിയിപ്പ് പ്രധാനം: വിസ അപേക്ഷ നൽകിയ ഉടൻ എല്ലാവരും നേരിട്ട് കേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ഓസ്ട്രേലിയൻ ഹോം അഫയേഴ്‌സ് വകുപ്പിൽ നിന്ന് ഇമെയിൽ വഴി നിർദേശം ലഭിക്കുന്നവർമാത്രം ബയോമെട്രിക് നൽകിയാൽ മതിയാകും.
-
വിവരങ്ങൾ നൽകേണ്ട രീതി: അറിയിപ്പ് ലഭിക്കുന്ന അപേക്ഷകർ ഇന്ത്യയിലെ 16 വി.എഫ്.എസ് ഗ്ലോബൽ കേന്ദ്രങ്ങളിൽ ഒന്നിലെത്തി വിവരങ്ങൾ കൈമാറണം. യോഗ്യതയുള്ളവർക്ക് 'Australian Immi App' വഴിയും ഡിജിറ്റലായി ബയോമെട്രിക് സമർപ്പിക്കാം.
-
കൃത്യത ഉറപ്പാക്കുക: അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന അറിയിപ്പുകൾ കാണാതെ പോകരുത്. കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങൾ നൽകിയാൽ വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം.
പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് അപേക്ഷിച്ചവർക്കും നിലവിൽ വിസയുള്ളവർക്കും ഈ നിർബന്ധിത പരിശോധന ബാധകമല്ല.
Content Highlights: Biometric verification (fingerprint and facial scan) is now mandatory for visa applicants from India
Published: 02 Nov 2026, 11:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented