മാവേലിക്കര : വർഷങ്ങളായി മാലിന്യം കൂടിക്കിടക്കുന്ന പുതിയകാവു ചന്തയ്ക്കു സമീപത്തെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ ബയോ മൈനിങ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ജില്ല മോണിറ്ററിങ് സമിതി സന്ദർശിച്ചു വിലയിരുത്തി. ബയോ മൈനിങ്ങിനായുള്ള ട്രോമൽ മെഷീന്റെ പരീക്ഷണപ്രവർത്തനങ്ങളും നടന്നു. ലോകബാങ്കിന്റെ സാമ്പത്തികസഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലാണ് ബയോമൈനിങ് നടത്തുന്നത്. മാലിന്യനിക്ഷേപകേന്ദ്രമായി മാറിയ 81.27 സെന്റ് സ്ഥലം വീണ്ടെടുക്കാൻ കഴിയും. മോണിറ്ററിങ് കമ്മിറ്റിയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ
സി. അനൂപ്, ശുചിത്വമിഷൻ ജില്ല അസിസ്റ്റന്റ് കോഡിനേറ്റർ സിജോ രാജു, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനിയർ സി.എസ്. മെറിൻ, ഡെപ്യൂട്ടി ജില്ല കോഡിനേറ്റർ സുചിത്ര എസ്. പണിക്കർ, ഡോ. സി.എൻ. ഷജിനിമോൾ എന്നിവരും നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ ഒ. സിന്ധു, ആർ. ബിനോയ്, ഷിജോവ് തിരുമേനി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ബയോമൈനിങ് പ്രവർത്തനങ്ങൾ സമയബദ്ധമായി പൂർത്തീകരിക്കുമെന്നും വീണ്ടെടുക്കുന്ന ഭൂമി വികസനപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുമെന്നും നഗരസഭാ ചെയർപേഴ്‌സൺ ലളിതാ രവീന്ദ്രനാഥ് അറിയിച്ചു.
Published: 10 Oct 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented