ബുധനൂർ : പൊതുസ്ഥലങ്ങളും റോഡുകളും ജലാശയങ്ങളും പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി ബുധനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമലം പുതുയുഗം ശുചിത്വ കാംപെയ്‌ൻ നടന്നു. പെരിങ്ങലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, വനിതാ ജിം, തോപ്പിൽ ചന്ത എം.സി.എഫ്. പരിസരം, കടമ്പൂർ പ്രാഥമികാരോഗ്യകേന്ദ്രം, പത്താം വാർഡിലെ അങ്കണവാടി, ഹാപ്പിനസ് പാർക്ക്, എണ്ണയ്ക്കാട് ജങ്ഷൻ, ബുധനൂർ സ്കൂൾ എന്നിവിടങ്ങളിലായി ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.

To advertise here,

വൈസ് പ്രസിഡന്റ് ശ്രീജാ ശ്രീകുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അശ്വതി അജു, ശ്രീലാ ഹരികുമാർ, രാജേഷ് കടമ്പൂര്, രാജേന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയംഗം സുജി സുന്ദരേശൻ എന്നിവർ നേതൃത്വം നൽകി. എ.ഡി.എസ്. പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 13-ന് ശുചിത്വ സന്ദേശറാലി നടക്കും.