കൈപ്പറമ്പ് : തൃശ്ശൂർ -കുറ്റിപ്പുറം പാതയിലെ കൈപ്പറമ്പ് സെന്ററിൽ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി.ഇടിച്ച് 18 പേർക്ക് പരിക്കേറ്റു.

To advertise here,

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കുന്നംകുളം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു പിറകിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു.

യാത്രക്കാരെ കയറ്റുന്നതിനായി സ്വകാര്യ ബസ് നിർത്തിയപ്പോൾ പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി. നിയന്ത്രണംവിട്ട് ഇടിച്ചു. തൃശ്ശൂർ സ്വദേശി വിസ്മയ (21), തിരുനാവായ തട്ടുവളപ്പിൽ മധു (40), ഇഞ്ചമുടി ആലുങ്ങൽ അഫ്ര (25), കാഞ്ഞിരപ്പള്ളി കരിപ്പായ് സോജൻ (46), കല്ലത്തറ എ.ആർ. വിഷ്ണു (35), പാറളം തോപ്പിൽ ഭാവന (23), ശ്രീമൂലനഗരം വലിയപറമ്പിൽ സുബൈർ (52), മണ്ണംപേട്ട തെക്കേക്കര ബിന്ദു ജോജു (47), പുന്നത്താനം ബി.കെ. ഷിജോമോൻ (47), കൊല്ലം ചിപ്പിമൻസിൽ റഹീം (67), ഷിന്റു സക്രിയാസ് (44), മാരിക്കുന്ന് കൃഷ്ണശ്രീ വീട്ടിൽ ജയകൃഷ്ണൻ (27), അർത്തുങ്കൽ ആര്യശ്ശേരി ഹെലൻ റോസ് (40), ആദനാട് വലിയപാറമേൽ അനീഷ് (30), കാലടി ചേലക്കാടൻ വിജയകുമാർ (33), മണ്ണംപേട്ട തെക്കേക്കര ജോജു (49), മലപ്പുറം തുറട്ടിൽ ജസീൽ (18), ചേർത്തല അമ്പാടി സീനമോൾ (51) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ മുനവശത്തെ ചില്ല് പൂർണമായും തകർന്നു. സ്വകാര്യബസിന്റെ പിറകിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പേരാമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.