കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച രാത്രി ദീപാരാധനയ്ക്കുശേഷം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ വിളക്കു കൊളുത്തും. തുടർന്ന്, അക്ഷിത് കെ. അജിത്തിന്റെ സംഗീതക്കച്ചേരി, തിങ്കളാഴ്ച രാത്രി ഏഴിന് ശ്രുതിലയയുടെ സംഗീതക്കച്ചേരി. 13-ന് ഗായത്രി രതീഷും ഗൗരി രതീഷും, 14-ന് ബൈജു രവീന്ദ്രനും, 15-ന് ഷിബു അനിരുദ്ധും സംഗീതക്കച്ചേരി അവതരിപ്പിക്കും.
16-ന് ലാൽജി ചേർത്തല, 17-ന് സജി സ്വരരാഗ്, 18-ന് പട്ടണക്കാട് സ്വരാജ്, 19-ന് തുറവൂർ സന്ധ്യ ഷേണായിയുടെയും സംഗീതക്കച്ചേരി നടക്കും. 20-ന് ദേവദത്തിന്റെ വയലിൻ ഫ്യൂഷൻ. 21-ന് വിദ്യാരംഭത്തിന് ഡോ. രാധാകൃഷ്ണൻ ശിവൻ, സുരേഷ് ശാന്തി, പ്രസന്നകുമാർ, മഞ്ജു സത്യൻ എന്നിവർ നേതൃത്വം നൽകും.
തുറവൂർ : കിഴക്കേ ചമ്മനാട് ഭഗവതീക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്കും അഞ്ചാമത് സോപാന സംഗീതോത്സവത്തിനും ഞായറാഴ്ച രാത്രി ഏഴിനു തിരിതെളിയും. ആഘോഷങ്ങൾക്ക് ചൊവ്വല്ലൂർ മോഹനവാര്യർ ദീപം തെളിക്കും.
ദേവീ ഭാഗവതപാരായണം, ശ്രീമന്നാരായണീയ പാരായണം, അക്കിത്ത ഭാഗവത ഏകാഹായജ്ഞം, സംഗീതക്കച്ചേരികൾ, സോപാന സംഗീതോത്സവം, നൃത്തനൃത്യങ്ങൾ, വയലിൻ കച്ചേരികൾ, തിരുവാതിര, അന്നദാനം, മറ്റു കലാപരിപാടികൾ, ചണ്ഡികാഹോമം തുടങ്ങിയവ ഉണ്ടായിരിക്കും. 21-ന് ഉച്ചയ്ക്ക് ആഘോഷങ്ങൾ സമാപിക്കും. നോട്ടീസിന്റെ പ്രകാശനകർമം ജില്ല പഞ്ചായത്തംഗം പി.ആർ. ജ്യോതിലക്ഷ്മി, കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളാ രവീന്ദ്രനു നൽകി നിർവഹിച്ചു.
ദേവസ്വം പ്രസിഡന്റ് എസ്. ദിലീപ് കുമാർ അധ്യക്ഷനായി. ദേവസ്വം സെക്രട്ടറി പി.എം. രമണൻ, ക്ഷേത്രമേൽശാന്തി രഞ്ജിത്ത് ശങ്കരനാരായണൻ, േദവസ്വം വൈസ് പ്രസിഡന്റ് സാബു ശാന്തി, കമ്മിറ്റി അംഗങ്ങളായ പി. രാജേഷ്, പി.എം. രാജീവൻ, സജി കമ്പോത്ത്, യൂണിറ്റ് കൺവീനർമാരായ സി. അനീഷ്, ശുചീന്ദ്ര എന്നിവർ പങ്കെടുത്തു.
തുറവൂർ : വിപഞ്ചിക സംഗീത സഭയുടെ വാർഷികവും നവരാത്രി സംഗീതോത്സവവും പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ഞായറാഴ്ച നടക്കും. വൈകുന്നേരം ആറിനു വി. വിജയനാഥ് ദീപം തെളിക്കും. ദേവീമാഹാത്മ്യ പാരായണം, ഹരിനാമ കീർത്തനപാരായണം, ലളിതാസഹസ്രനാമ പാരായണം, വിഷ്ണു സഹസ്രനാമപാരായണം, സത്സംഗം, ഭഗവദ്ഗീതാപാരായണം, പൂജ വെപ്പ്, ഭജന, നാരായണീയം, ജ്ഞാനപ്പാന പാരായണം എന്നിവ നടക്കും. 20-ന് രാത്രി
നവരാത്രി സംഗീതോത്സവും ആരാധനയും അറയ്ക്കൽ നന്ദകുമാർ ഉദ്ഘാടനം ചെയ്യും. വി. വിജയനാഥ് അധ്യക്ഷനാകും. ഭക്തിഗാനമേള കാഥികൻ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യും. വിജയദശമി ദിനത്തിൽ രാവിലെ ഏഴിനു കലകളുടെ വിദ്യാരംഭം.
തുറവൂർ : കളരിക്കൽ ശ്രീമഹാദേവീ ക്ഷേത്രത്തിൻ നവരാത്രി ആഘോഷങ്ങൾ ഞായറാഴ്ച തുടങ്ങും. ദേവീഭാഗവതപാരായണം, ലളിതാ സഹസ്രനാമജപം എന്നിവയുണ്ടായിരിക്കും. 18-ന് രാവിലെ ആറിനു പൂജവെപ്പ്, 19-ന് ദുർഗാഷ്ടമിപൂജ, 20-ന് മഹാനവമി, ആയുധപൂജ, വിദ്യാരാജ്ഞിപൂജ. 21- ന് വിജയദശമി പൂജയെടുപ്പ്. ജ്ഞാനഗണപതി ഹോമം, വിദ്യാരംഭം. ചടങ്ങുകൾക്ക് ഗോപീകൃഷ്ണൻ ശാന്തി കാർമികത്വം വഹിക്കും.
കളവംകോടം : വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിൽ ദേവീ ഭാഗവതനവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും 11 മുതൽ 21 വരെ നടക്കും. 21-നി വൈകീട്ട് 6.40-ന് ദേവിഭാഗവത നവാഹയജ്ഞത്തിനു വൈക്കം മഹാദേവക്ഷേത്രം മേൽശാന്തി തരണി ഡി. നാരായണൻ നമ്പൂതിരി ദീപം തെളിക്കും. കെ.ഡി. രാമകൃഷ്ണൻ പുന്നപ്രയാണ് യജ്ഞാചാര്യൻ.12-ന് രാത്രി 7.30-ന് നവരാത്രി സംഗീതോത്സവം നെടുമങ്ങാട് വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. വരദ്ശ്രീപാർഥസാരഥി വിശിഷ്ടാതിഥിയാകും. നവാഹയജ്ഞത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് പ്രഭാഷണം എന്നിവയുണ്ടാകും. നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി രാത്രി എട്ടിന് സംഗീതക്കച്ചേരിയും സംഗീത പരിപാടികളും.
19 -ന് രാത്രി ഏഴിന് പൂജവെപ്പ്. 20 -ന് നവാഹയജ്ഞം സമാപനവും മഹാനവമി പൂജയും. 11-ന് കലശാഭിഷേകവും കുങ്കുമാഭിഷേകവും. 21-ന് രാവിലെ പൂജയെടുപ്പ് വിദ്യാരംഭം. 11.30-ന് ക്യാഷ് അവാർഡുവിതരണം. രാത്രി 7.45-ന് നൃത്താർച്ചന.
കടക്കരപ്പള്ളി : പടിഞ്ഞാറെ കൊട്ടാരം ധർമശാസ്താ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും വിജയദശമി ആഘോഷവും 11 മുതൽ 21 വരെ നടക്കും. ടി.ആർ. രാമനാഥനാണ് യജ്ഞാചാര്യൻ.
11-ന് ഏഴിന് മാഗിജീനോം ഇന്ത്യ സി.ഇ.ഒ. ഡോ. സി.എൻ. രാംചന്ദ് ദീപം തെളിക്കും. കേരള അക്കാദമി ഓഫ് സയൻസ് പ്രസിഡന്റ് ഡോ. ജി.എം. നായർ വിഭവ സമാഹരണം നടത്തും. അൻപൊലിപ്പറ സമർപ്പണം ദേവസ്വം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നിർവഹിക്കും.
യജ്ഞദിനങ്ങളിൽ രാവിലെ നെയ്വിളക്ക് പ്രദക്ഷിണം. ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകീട്ട് നാമജപം, ഭജന, പ്രഭാഷണം. 14-നു രാവിലെ കൃഷ്ണാവതാരപൂജ. 18-ന് വൈകീട്ട് ഏഴിന് പൂജവെപ്പ്, സരസ്വതീപൂജ തുടക്കം. 20- ന് 4.30- മുതൽ സംഗീതാരാധന. 21-ന് പൂജയെടുപ്പും വിദ്യാരംഭവും ജന്മനക്ഷത്ര കാവ് വാർഷികവും.
Published: 09 Oct 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented