ചേർത്തല: ചേർത്തലക്ക് ജൂത ജീവിതത്തിന്റെ ചരിത്രം ഉണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് തെങ്ങും നെല്ലും കൃഷിയും ചെറിയ കച്ചവടങ്ങളുമായി ചേർത്തലയിൽ നിറഞ്ഞു നിന്നിരുന്ന ജൂതരുടെ വേരുകൾ തേടി ഇസ്രയേലിൽ നിന്നും പിൻമുറക്കാർ എത്തി. 14-ാം നൂറ്റാണ്ടിൽ ജൂതർ ഒരുക്കിയതാണ് ചേർത്തലയെന്നതാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ വാദം. നഗരത്തിലും പരിസരങ്ങളിലും ജൂതപള്ളികളും നിർമിതികളും ഉയർന്നിരുന്നു. ഇതിന്റെ ശേഷിപ്പുകൾ ഇന്നും നഗരത്തിലും തീരപ്രദേശങ്ങളിലുമായി ഉണ്ട്.

To advertise here,

ഇസ്രയേലി ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥരായ ട്രീർസലെൻസി, ഭർത്താവ് റോൺ, സഹോദരി ആർച്ചി എന്നിവരാണ് ചേർത്തലയിൽ ഞായറാഴച എത്തിയത്. മുൻപ് ചേർത്തലയിൽ താമസിച്ചിരുന്നതാണ് ട്രീസയുടെയും ആർച്ചിയുടെയും പൂർവ്വികർ. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ വടക്കൻ പറവൂരിലേക്കും അവിടെ നിന്നുമാണ് ഇസ്രയേലിലേക്കു പൂർവ്വികർ പോയത്.

വേരുകൾ തേടിയെത്തിയ ഇസ്രയേലി സംഘം നാലുദിവസം മുമ്പ് വടക്കൻ പറവൂരിൽ എത്തി അവടെ നിന്നാണ് ചേർത്തലയിലേക്ക് വന്നത്. നഗരത്തിലെ പല സ്ഥലങ്ങളിലും പൂർവികർ ഒരുക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും,, പഴയ സെമിത്തേറി നിന്ന സ്ഥലവും സന്ദർശിച്ചു. പൂർവ്വികരെ അടക്കം ചെയ്ത സെമിത്തേരിയുടെ മണ്ണിൽ തൊട്ടപ്പോൾ ട്രിൻസി വിതുമ്പി.

കന്നിട്ട, പഴയ നിർമ്മിതികൾ,കിണർ പാത്രങ്ങൾ, വിളക്കുകൾ, പള്ളികളിൽ ഉപയോഗിക്കുന്ന വിളക്കുകൾ തുടങ്ങിയവ കണ്ടു. . പേരിനൊപ്പം ചേർത്തല ബന്ധം തെളിയിക്കുന്ന മുട്ടം എന്നു ചേർത്തു വെച്ചു മലയാള ബന്ധമുള്ള നിരവധി കുടുംബങ്ങൾ ഇന്നും ഇസ്രായേലിലുണ്ടെന്ന് ഇവർ പറഞ്ഞു. ഇവരെല്ലാം ഇങ്ങോട്ടെത്താൻ നഗരത്തിൽ ജൂത പള്ളികൾ നിലനിന്നിരുന്ന സ്ഥലങ്ങും മുട്ടം മാർക്കറ്റും സംഘം സന്ദർശിച്ചു. ചരിത്ര അന്വേഷകരായ സാജു ചേലങ്ങാട്ട്, ഡി. സന്തോഷ് കുമാർ തുടങ്ങിയവരാണ് സന്ദർശനത്തിനു ചുക്കാൻ പിടിച്ചത്.

പി.പ്രസാദ് എം.എൽ.എ, നഗരസഭ ചെയർമാൻ എസ്. സോബിൻ എന്നിവരെയും സംഘം സന്ദർശിച്ചു. ജൂതരുടെ സെമിത്തേരി നിന്നിരുന്ന ഇടത്തിൽ നിന്നും ഒരു പിടി മണ്ണ് ചെയർമാൻ എസ്. സോബിൻ സംഘത്തിനു മൈമാറി.

ചേർത്തലയുടെ ഉത്ഭവത്തിലും വളർച്ചയിലും നഗര നിർമ്മിതിയിലും ഒത്തിരി വാദങ്ങളുണ്ട്. അതിൽ പ്രധാനമാണ് ജൂത ബന്ധം.14-ാം നൂറ്റാണ്ടിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് കടൽ വെച്ചകരയാണ് ചേർത്തലയെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ വാദം. മുസരിസ് തകർന്നപ്പോൾ വടക്കുനിന്നു കരതേടി എത്തി മട്ടാഞ്ചേരിയിലും ചേർത്തലയിലും എത്തുകയായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം പോലും ജൂതൻമാർ (കോച്ചമാർ ) ചേർത്തലയിൽ ഉണ്ടായിരുന്നു. നിരവധി ജൂത നിർമ്മിതികൾ ചേർത്തലയിൽ ഉണ്ടായിരുന്നതായി ചരിത്ര അന്വേഷകനായ സാജു ചേലങ്ങാട് പറഞ്ഞു. പല ചരിത്ര രേഖകളും ചേർത്തലയുടെ നിർമ്മിതിയിൽ ജൂതരുടെ പങ്ക് സ്ഥിരീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ കന്നിട്ടകളും തീരത്തെ തെങ്ങുകൃഷിയും എല്ലാം ഇവരുടെ സംഭാവനകളായിരുന്നത്രേ.