വടക്കാഞ്ചേരി: ശ്രാവ്യ വിസ്മയമായി വിവിധ ഗാനശാഖകളെ കോർത്തിണക്കി ആറ്റൂർ ഗ്രാമീണ വായനശാലയിൽ പാട്ടുത്സവം. വയലിനിസ്റ്റ് വയലാ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച പാട്ടുത്സവത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.
വൃന്ദ താമറ്റൂർ (കർണാടക സംഗീതം), പുളിപ്പുറം ലക്ഷ്മണൻ നമ്പൂതിരി ( കഥകളി സംഗീതം) മാധവൻ മച്ചാട് (തുയിലുണർത്ത് പാട്ട്),സുധീർ മുള്ളൂർക്കരയും സംഘവും (പുള്ളുവൻ പാട്ട്), ഗിരീഷ് കിഴുശേരി (ശാസ്താം പാട്ട്), ആറ്റൂർ സജീവനും സംഘവും (കാളക്കളിപ്പാട്ട്), ഹിസ്സാനയും സംഘവും (ഒപ്പന പാട്ട്), അമീൻ (മാപ്പിളപ്പാട്ട്), പ്രസീത ലക്ഷ്മണൻ (തിരുവാതിരക്കളിപ്പാട്ട്), എന്നിവ അവതരിപ്പിച്ചു.
Content Highlights: A diverse music festival featuring various traditional and folk musical forms was held at Attur Gramina Vayanashala in Wadakkanchery.
Published: 29 Nov 2026, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented