ഓച്ചിറ: 12 ദിനരാത്രങ്ങൾ പടനിലത്ത് പഞ്ചശുദ്ധിയോടെ ഭജനമിരുന്ന ഭക്തസഹസ്രങ്ങൾ പന്ത്രണ്ടുവിളക്ക് ദർശിച്ച് പരബ്രഹ്മത്തിന്റെ അനുഗ്രഹംവാങ്ങി മടങ്ങിയതോടെ ഓച്ചിറ പന്ത്രണ്ടുവിളക്ക് ഉത്സവം സമാപിച്ചു.
ശനിയാഴ്ച വൈകീട്ട് ദീപാരാധനയോടെ പടനിലവും പരിസരവും ദീപപ്രഭയിൽ മുങ്ങി. പടനിലത്തെ കൽവിളക്കുകൾ, ഭജനക്കുടിലുകൾ, ആൽത്തറകൾ, സത്രം, ഒണ്ടിക്കാവ്, നക്ഷത്രവനം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ദീപം തെളിച്ചു. തുടർന്ന് ഓംകാരമന്ത്രം ഉരുവിട്ട് കൂട്ടത്തോടെ ആൽത്തറകളിലെത്തി ദീപം ദർശിച്ച് നിർവൃതിയടഞ്ഞു. അടുത്തവർഷം വീണ്ടുമെത്താമെന്ന് പരബ്രഹ്മത്തിന് ഉറപ്പുനൽകിയ ഭക്തർ രാത്രിയോടെ പടനിലത്തുനിന്നും വിടവാങ്ങി.
ശനിയാഴ്ച വലിയ തിരക്കാണ് പടനിലത്ത് അനുഭവപ്പെട്ടത്. തിക്കുംതിരക്കും നിയന്ത്രിക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.
പന്ത്രണ്ടുവിളക്ക് ഉത്സവം അവസാനിച്ചെങ്കിലും ആഘോഷപരിപാടികൾ 30 വരെ തുടരും. 29-ന് രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ ഫോക് ഫിയസ്റ്റയും 10-ന് ബാബു ജി. കായംകുളത്തിന്റെ കഥാപ്രസംഗവും നടക്കും. 30-ന് വൈകീട്ട് ആറിന് തൊടിയൂർ കുട്ടപ്പന്റെ കഥാപ്രസംഗവും ഒൻപതിന് തിരുവന്തപുരം സാഹിതി തിയറ്റേഴ്സിന്റെ
ഭക്തരുടെ ബാഹുല്യം പരിഗണിച്ച് കുറച്ചുദിവസംകൂടി വാണിജ്യ-വിനോദ പരിപാടികൾ പടനിലത്ത് തുടരുമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, പ്രസിഡന്റ് രാജീവ് കടകംപള്ളിൽ, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം എന്നിവർ അറിയിച്ചു.
Content Highlights: The annual Panthrandu Vilakku festival at Oachira Parabrahma Temple has concluded with thousands of devotees offering prayers.
Published: 28 Nov 2026, 10:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented