ചാലക്കുടി: അഞ്ചു കോടി രൂപ ചിലവിൽ സംസ്ഥാന കായിക വകുപ്പ് നിർമ്മിച്ച ടർഫ് ഫുട്‌ബോൾ മൈതാന സൂക്ഷിപ്പിന് ആളില്ലാത്ത അവസ്ഥ. നിർമ്മിച്ച സ്ഥലം ബന്ധപ്പട്ട അധികാരികൾക്ക് കൈമാറാൻ വൈകുന്നതാണ് പ്രശ്‌നം. സർക്കാർ സ്‌ക്കൂൾ ഗ്രൗണ്ടിലാണ് ടർഫ് നിർമ്മിച്ചത്. അതിനാൽ ഗ്രൗണ്ട് സക്കൂളിന് കൈമാറണം. അതു വഴി പരിപാലനം നഗരസഭ ഏറ്റെടുക്കേണ്ടതാണ്.
ഇപ്പോൾ കളിക്കാർ വന്നു കളിക്കുന്നുണ്ടെങ്കിലും ടർഫ് ഗ്രൗണ്ടിന്റെ സൂക്ഷിപ്പിന് ആരുമില്ലാത്ത അവസ്ഥയാണ്. വൈദ്യുതി കിട്ടാനും വെള്ള കണക്ഷനും കിട്ടാൻ വൈകുന്നതാണ് കൈമാറ്റും വൈകുന്നതിന് കാരണം. ഇവിടെ പണിതിട്ടുള്ള കെട്ടിടത്തിന് നമ്പർ കിട്ടിയിട്ടിട്ടുമില്ല. ചുറ്റു വേലി(ഫെൻസിങ്) ഇല്ലാതെ മാസങ്ങളോളം കിടന്നതിനാൽ പല ഭാഗങ്ങളും നശിച്ചിരുന്നു.
ഒടുവിൽ ഫെൻസിങ് പൂർത്തിയാക്കി നശിച്ച ഭാഗങ്ങൾ നേരെയാക്കുകയും ചെയ്തു. ഇപ്പോൾ ഫെൻസിങിന് ചുറ്റും കാടു കയറി ഗ്രൗണ്ടിലേക്ക് വള്ളി പടർപ്പുകൾ എത്തിയ അവസ്ഥയാണ്. കായിക വകുപ്പിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ ചിലവിട്ട് നിർമ്മിച്ച മൈതാനമാണ് അനാഥമായി കിടക്കുന്നത്. തുറന്നു കിടക്കുന്ന കാവൽക്കാരില്ലാത്ത കളിക്കളത്തിൽ ആർക്കും കടന്നു വരാവുന്ന നിലയാണ്.
ഫുട്‌ബോളിന് ഏറെ കളിക്കാരെ സംഭാവന ചെയ്ത ചാലക്കുടി സർക്കാർ ബോയ്‌സ് സ്‌ക്കൂൾ കോമ്പൗണ്ടിലാണ് സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. മനോഹരമായ സ്‌റ്റേഡിയം ഒരുക്കി, അത് കൈമാറുന്നതിന് പകരം ബന്ധപ്പെട്ടഅധികാരികൾ അശ്രദ്ധ കാണിക്കുകയാണ്.
Content Highlights: A five-crore rupee turf football ground in Chalakudy remains neglected and without caretakers due to official delays in the handover process.
Published: 29 Nov 2026, 05:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented