ആലപ്പുഴ: കളർകോട് നവതരംഗിണി വായനശാലയിൽ ടോക്കിങ് പാർലർ പ്രവർത്തനം ആരംഭിച്ചു. ടോക്കിങ് പാർലർ സംസ്ഥാന കോഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിവഴി നിർമിച്ച വഴിയിടങ്ങൾ പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ലൈബ്രറി സെക്രട്ടറി എ.ടി. സുഭാഷ് ബാബു അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ടി. രാധാകൃഷ്ണൻ, ആൻസി ബെഞ്ചമിൻ, ഡോ. അച്യുതപ്പണിക്കർ, ടി. പങ്കജാക്ഷൻ, ഗോപിനാഥപിള്ള, മണിയമ്മ, ഗീത, എ.ജി. രാജൻ, എം.ആർ.ബി. മേനോൻ എന്നിവർ പ്രസംഗിച്ചു.