ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് കാമ്പസിൽ ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം നടന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അർബുദ ശസ്ത്രക്രിയാ വിഭാഗം മേധാവി പ്രൊഫ. ഡോ. സഹീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ.എം. ലമിയ ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല രസതന്ത്ര വിഭാഗം മേധാവി ഡോ. എസ്. സുധീഷ് മുഖ്യപ്രഭാഷണം നടത്തി.

To advertise here,

ഡയറക്ടർമാരായ ബഷീർ പള്ളിപ്പാട്, മുംതസർ നാസർ, ഫിറോസ്, സുധീർ, ഷക്കീബ്, സക്കീർ ബാബു, സമ്മേളന കോർഡിനേറ്റർ നവാസ് ഹുദവി തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹിക ആരോഗ്യബോധവൽക്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മെക് സെവൻ വനിതാ കൂട്ടായ്മയുടെ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഭാവിയുടെ ആരോഗ്യം കൃത്യചികിത്സയിൽ നിന്ന് പ്രവചനാത്മക ആരോഗ്യപരിപാലനത്തിലേക്ക് എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. തൃശൂരിലെ ശാസ്ത്രസാങ്കേതിക വികസന കേന്ദ്രത്തിന്റെ മുൻ ചെയർമാൻ ഡോ. ജോൺ ജെ. ലാൽ, ചങ്ങരംകുളം എബിൾ ക്യൂർ എക്സിക്യൂട്ടീവ് ഡയറക്ടരും പൊതുജനാരോഗ്യ പ്രവർത്തകയുമായ ഡോ. ഷിംന അസീസ്, ഐ.സി.എൽ. അക്കാദമി ഡയറക്ടർ ഡോ. ടി. സുരേഷ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.