
കോടാലി: ഫോട്ടോഗ്രാഫിയുടെ 200-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഫോട്ടോമ്യൂസ് ഫെസ്റ്റിവൽ ഓഫ് ഫോട്ടോഗ്രാഫിയിൽ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റുകളുടെ പ്രദർശനം മറ്റത്തൂർ പഞ്ചായത്തിലെ ചുങ്കാലിലെ ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിൽ ആരംഭിച്ചു.
ശിൽപകല കലാകാരി സബിത കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കർണാടകയിൽ നിന്നുള്ള കലാകാരന്മാരായ ഡിബഞ്ജൻദാസ് ഗുപ്ത, രാഘവേന്ദ്ര ഉടുപ, രാജ്കുമാർ കൃഷ്ണ, രമേഷ് അദ്‌കോളി, സാബിർ അഹമ്മദ്, ഷങ്കർ കിരാഗി എന്നിവർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
മ്യൂസിയം ക്യൂറേറ്റർ ഡോ. ഉണ്ണി പുളിക്കൽ അധ്യക്ഷനായി. സബിത കടന്നപ്പള്ളി, നന്ദകുമാർ മൂടാടി, പ്രവീൺ മോഹൻദാസ്, എസ്. ഹരിഹരൻ, ലിന്റു ഷിന്റോ, ശ്രീനി പുല്ലരിക്കൽ എന്നിവർ പ്രസംഗിച്ചു.
പ്രദർശനം ഡിസംബർ 10വരെ തുടരും. വിവിധ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റിങ് രീതികളെ പരിചയപ്പെടുത്തി രമേഷ് അദ്‌കോളി സെമിനാർ നയിച്ചു.
Content Highlights: A handmade photography exhibition celebrating 200 years of photography has commenced at the PhotoMuse museum gallery in Chunkal near Kodali.
Published: 29 Nov 2026, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented