അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ജി. സുധാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

To advertise here,

പി.ടി.എ. പ്രസിഡന്റ് എ. സുനിൽകുമാർ അധ്യക്ഷനായി. മാനേജർ എം.ടി. മധു, പ്രിൻസിപ്പൽ എം.ആർ. പ്രേം, എസ്.ബി.ഐ. മാനേജർ സച്ചിൻ സതീഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചോല വിദ്യാനന്ദൻ, മെഡിക്കൽ ഓഫീസർ നന്ദന എന്നിവർ പ്രസംഗിച്ചു.