
ആലപ്പുഴ: സ്‌പോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നേതൃത്വത്തിൽ 'ഫിറ്റ് ഇന്ത്യ-സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയുടെ നൂറാം പതിപ്പിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ക്രീഡാ ഭാരതി, മൈ ഭാരത്, ആലപ്പുഴ സ്‌പോർട് ആൻഡ് ഫിറ്റ്‌നസ് ക്ലബ് എന്നിവ ചേർന്നാണു പരിപാടി നടത്തിയത്. ആരോഗ്യസംരക്ഷണത്തോടൊപ്പം പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി സൺഡേസ് ഓൺ സൈക്കിൾ പദ്ധതി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
നാൽപ്പാലത്തിൽ നിന്നും ആരംഭിച്ച റാലി ഒളിമ്പ്യൻ കെ.ജെ. മനോജ് ലാൽ ഫ്‌ളാഗ് ഓഫ് ചെയ്തു. സായ് ആലപ്പുഴയിലെ പരിശീലകൻ എസ്. സിജികുമാർ പ്രസംഗിച്ചു. 130 സൈക്കിൾ യാത്രികർ റാലിയിൽ പങ്കെടുത്തു. ബീച്ചിനു സമീപം നടന്ന സമാപന വേദിയിൽ സൂംബ ഫിറ്റ്‌നസ് സെക്ഷനും നടത്തി.
Content Highlights: A cycling rally was organised in Alappuzha to mark the 100th edition of the Fit India Sundays on Cycle initiative.
Published: 29 Nov 2026, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented