പനമരം : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം യുവാക്കളെയും പൊതുസമൂഹത്തെയും ആരോഗ്യകരമായ വിനോദങ്ങളിലേക്കും കൂട്ടായ്മകളിലേക്കും ആകർഷിക്കുന്നതിനായി എക്സൈസ് വകുപ്പും പനമരം ഗ്രാമപ്പഞ്ചായത്തും വിശ്രമത്തിനും വിനോദത്തിനുമായി റിലാക്സ് സെന്ററൊരുക്കി.

To advertise here,

കേരള എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പനമരം ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് റിലാക്സ് സെന്റർ ഒരുക്കിയത്. ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ചു.

മാനന്തവാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ. അരുൺകുമാർ, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സതീഷ്, ജില്ലാ സാമൂഹികനീതി ഓഫീസർ എസ്. ഗിഫ്റ്റ് സെൻരാജ്, വിമുക്തിമിഷൻ ജില്ലാ മാനേജർ എസ്. സജിത്ത് ചന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജഹാൻ കോവ, ജോസ് നിലമ്പനാട്ട്, വില്ലേജ് ഓഫീസർ പി.ജെ. പോൾ തുടങ്ങിയവർ സംസാരിച്ചു.