മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എം.ബി.ബി.എസ്. ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനം നടന്നു. 146 വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കിയത്. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അധ്യക്ഷതവഹിച്ചു. മികച്ച ഔട്ട്‌ഗോയിങ് സ്റ്റുഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാദമിക് എക്സലൻസ് അവാർഡ് നേടിയ ഡോ. ജെ. ഗായത്രി എന്നിവർക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു. ചടങ്ങിൽ മന്ത്രി ടി. സിദ്ദിഖ് യുവ ഡോക്ടർമാർക്കുള്ള സന്ദേശം നൽകി.

To advertise here,

രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി. മൂപ്പൻസ് മെഡിക്കൽകോളേജ് ട്രസ്റ്റിയും ആസ്റ്റർമിംസിന്റെ ഡയറക്ടറുമായ ഡോ. ഹംസ, എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റീ നസീറാ ആസാദ്‌, കളക്ടർ വി. ചെൽസാസിനി, ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. രാഹുൽ രാജീവ്, പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. ഇ. പ്രഭു വിദ്യാർഥികൾക്ക് പ്രതിജ്ഞചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, പി.ടി.എ. പ്രസിഡന്റ് അഡ്വ. പി.കെ. ദിനേശ് കുമാർ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത്, ഡോ. നിമൽ ജെയിംസ് എന്നിവർ സംസാരിച്ചു.