കല്പറ്റ : 'ഭൂമി' പദ്ധതി എന്ന ആശയം ഉയർന്നുവന്നത് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെത്തുടർന്നാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഭൂമി കോൺക്ലേവിന് മുന്നോടിയായി തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രൂവിൽ ടെക്കികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ഭൂമി എന്നത് ജില്ലയുടെ സമഗ്ര വികസനത്തിനുള്ള പ്ലാറ്റ്ഫോം ആണ്. സ്വകാര്യ- പൊതുജന- സാമൂഹിക പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വയനാടിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് 'ഭൂമി'യിലൂടെ വിലയിരുത്തും. ഗോത്രവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്ന തരത്തിലാണ് 'ഭൂമി' യാഥാർഥ്യമാക്കുകയെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ വിദ്യാഭ്യാസ- കായികവികസനവും ഗോത്ര വിഭാഗത്തിന്റെ ഉന്നമനവും ചർച്ചചെയ്തു.
പരിസ്ഥിതി സൗഹൃദ ഓഫീസ് തുറന്നു
'ഭൂമി' കോൺക്ലേവിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഓഫീസ് തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രൂവിൽ തുറന്നു. മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. ഇതോടനുബന്ധിച്ച് ലൈബ്രറിയും മന്ത്രി നാടിന് സമർപ്പിച്ചു.
ഇ.വൈ.ജി.ഡി.എസ്., വിശ്വശാന്തി ഫൗണ്ടേഷൻ എന്നിവരും പദ്ധതിയിൽ പങ്കാളികളാണ്.
അഡ്വ. പ്രണവ് സി. ഹരി, ഇ.വൈ.ജി.ഡി.എസ്. പ്രതിനിധി വി.എസ്. വിനോദ്, ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി കെ. കൊറിന്നോ, എക്സേട്രാ പ്രതിനിധി ജോൺ ആരോഗ്യസ്വാമി, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പ്രതിനിധി അച്യുതൻ എന്നിവർ സംസാരിച്ചു.
Published: 07 Oct 2026, 03:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented