കോളേരി : സബ്ജൂനിയർ വോളിബോളിൽ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ദേശീയമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടിയ കോളേരി ജി.എച്ച്.എസ്.എസിലെ അതുൽ കൃഷ്ണയ്ക്ക് സ്കൂളിൽ സ്വീകരണംനൽകി. മികച്ച പ്രകടനത്തിലൂടെ കേരള ടീമിൽ ഇടംനേടിയ അതുലിന്റെ നേട്ടം കായികരംഗത്തെ മികച്ചനേട്ടങ്ങൾക്ക് വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. പ്രധാനാധ്യാപകൻ സി.കെ. നിയാസ് മോൻ, ജൂബൽ, എസ്.പി. പ്രഭ, ബി. ബിനേഷ്, പി.ബി. ശിവൻ, മോഹനൻ ഇടമനക്കുളം, റജി, മനോജ്, ടി.ടി. അനുദാസ്, പി.എസ്. ബിനു, കെ.ടി. ധന്യ തുടങ്ങിയവർ സംസാരിച്ചു.

To advertise here,