ഷാർജ : അൽ ഹീറ ബീച്ചിൽ സംഘടിപ്പിച്ച സർ ബു നൈർ ഉത്സവത്തിൽ 45,000-ലേറെ സന്ദർശകരെത്തിയതായി പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി (ഇ.പി.പി.എ.) അധികൃതർ അറിയിച്ചു. പാരിസ്ഥിതിക അവബോധം, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, വിനോദപരിപാടികൾ എന്നിവ സമന്വയിപ്പിച്ച് സർ ബു നൈർ ദ്വീപിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിൽ മേള വൻവിജയമായി.
വിദ്യാഭ്യാസ ശില്പശാലകൾ, സംവേദനാത്മക പ്രദർശനങ്ങൾ, കായിക-സമുദ്ര വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള കുടുംബങ്ങൾക്കും കുട്ടികൾക്കും മികച്ച അനുവഭങ്ങൾ ഉത്സവം സമ്മാനിച്ചു. പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരിപാടി വേദിയൊരുക്കി.
പാരിസ്ഥിതിക സംരക്ഷണ സംരംഭങ്ങളിലുള്ള പൊതുജനങ്ങളുടെ താത്പര്യമാണ് ഉത്സവത്തിന്റെ വിജയത്തിൽ വ്യക്തമാകുന്നതെന്ന് ഇ.പി.പി.എ. ചെയർപേഴ്സൺ ഐഷ റാഷിദ് ദീമാസ് പറഞ്ഞു.
ഭാവിതലമുറകളിൽ പരിസ്ഥിതിസംരക്ഷണ സംസ്കാരം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അവർ പറഞ്ഞു.
ഉത്സവത്തിലെ പ്രധാന വിദ്യാഭ്യാസ ആകർഷണങ്ങളിലൊന്നായിരുന്നു ‘ഡിസ്കവർ സർ ബു നൈർ ഐലൻഡ് റിസേർവ്.’ ദ്വീപിന്റെ ചരിത്രം, പ്രകൃതിദത്തമായ അന്തരീക്ഷം, സമ്പന്നമായ സമുദ്രവിഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഇതിലൂടെ പ്രദർശിപ്പിച്ചു.
ദ്വീപിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തി.
പാരിസ്ഥിതിക സന്ദേശങ്ങൾ ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കാൻ ഉത്സവത്തിന് സാധിച്ചു.
ഷാർജ പോലീസ് ജനറൽ കമാൻഡ്, ഷാർജ മീഡിയ കൗൺസിൽ, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡിവലപ്മെന്റ് അതോറിറ്റി തുടങ്ങിയവയായിരുന്നു പ്രധാന പങ്കാളികൾ.
Published: 22 Oct 2026, 01:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented