കല്പറ്റ : കവുങ്ങ് തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഏഴു വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെയും അഷിതയുടെയും മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിനാണ് ചികിത്സാസഹായം ആവശ്യമായത്. ഒക്ടോബർ ഒന്നിന് വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

To advertise here,

വലിയച്ഛനും അമ്മയ്ക്കും ഒപ്പം നടന്നു പോകവേ റെയ്ഡന്റെ തലയിലേക്ക് കവുങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. ചുഴലിക്കാറ്റിലാണ് കവുങ്ങ് പൊട്ടിവീണത്.

 

ഗുരുതരമായി പരിക്കേറ്റ റെയ്ഡനെ ആദ്യം മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയുമായിലേക്ക് മാറ്റി. നാലു ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമുണ്ട്. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചികിത്സയ്ക്കായി ഇതിനോടകം 15 ലക്ഷത്തോളം രൂപ ചെലവായി. തുടർച്ചികിത്സയും നിരീക്ഷണവും കുട്ടിക്കാവശ്യമാണ്. റെയ്ഡന്റെ പിതാവ് സുനീഷും സുനീഷിന്റെ പിതാവ് ബേബിയും ഹൃദ്രോഗികളാണ്. ചികിത്സയ്ക്കായുള്ള പണം കണ്ടെത്താൻ കുടുംബത്തിന് സാധിക്കാത്ത സ്ഥിതിയാണ്.

വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക ചെയർപേഴ്സണും പി. സൂപ്പി, ടി. നാസർ എന്നിവർ കൺവീനറുമായാണ് ചികിത്സാ സഹായകമ്മിറ്റി രൂപവത്കരിച്ചത്.

50 ലക്ഷം രൂപ സമാഹരിക്കാനാണ് തീരുമാനം. ഇതിനായി കാനറാ ബാങ്കിന്റെ തരുവണ ശാഖയിൽ കുട്ടിയുടെ പിതാവ് സുനീഷ്, ടി. നാസർ, പി.ജെ. വിൻസെന്റ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: എം. ലതിക-9605460360, പി. സൂപ്പി- 9961457728, ടി. നാസർ- 9495030817. അക്കൗണ്ട് നമ്പർ- 110337610990, ഐ.എഫ്.എസ്.സി.-CNRB0005011, ഫോറിൻ എക്സചേഞ്ച്/സ്വിഫ്റ്റ് കോഡ്- CNRBINBBBFD