കല്പറ്റ : പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്കപാത നിർമാണം വേഗത്തിലാക്കണമെന്നും ബാങ്ക് വായ്പകളിൽ ജപ്തി നടപടികൾ നിർത്തിവെച്ച് ഇളവുകൾ അനുവദിക്കണമെന്നും പ്രവാസി കോൺഗ്രസ്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ എല്ലാംനഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസസഹായം നൽകണമെന്നും പട്ടികയിലെ അപാകം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ്‌ എൽ.വി. അജയകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ ടി.ജെ. ഐസക്, സക്കീർ തയ്യിൽ, കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.എൽ. കുഞ്ഞൂട്ടി പൊന്നാട്, ജലീൽ അമ്പലവയൽ, ടി.ടി. സുലൈമാൻ, സുനിൽ കുന്നിതൊടി, അബ്ദുൽ റഷീദ്, പി.വി. ആന്റണി തുടങ്ങിയവർ സംസാരിച്ചു.

To advertise here,