അമ്പലവയൽ : എഴുത്തിലെ ഓരോവാക്കിലും സമൂഹമുണ്ടെങ്കിലേ ആ സൃഷ്ടിക്ക് നിലനിൽപ്പുള്ളൂവെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. എങ്ങനെയുമെഴുതാം പക്ഷേ, സമൂഹത്തെ ചേർത്തുപിടിക്കണം. സമൂഹത്തിന്റെ വേദനകൾ പകർത്തുകയെന്നതാണ് എഴുത്തുകാരന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പലവയലിൽ പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പുസ്തകം മരിച്ചുപോകുമന്നാണ് പലരുടെയും ആശങ്ക. എന്നാൽ വായനയിലേക്ക് പുതിയതലമുറ ആകൃഷ്ടരാകുകയാണ്. പുതിയകാലത്ത് ഒട്ടേറെ നല്ല പുസ്തകങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പ്രമോദ് ബാലകൃഷ്ണൻ എഴുതിയ കവിതാസമാഹാരം ഒറ്റുകാരന്റെ ചുംബനം, ഭാര്യ ഡോ. നിഖിലാ ചന്ദ്രന്റെ കഥാസമാഹാരം നീലവഴുതനങ്ങക്കൂട്ടാൻ കരിഞ്ഞദിവസം എന്നീ പുസ്തകങ്ങളുടെ പ്രകാശനം എം. മുകുന്ദൻ നിർവഹിച്ചു. ഡോ. അശോക് ഡിക്രൂസ്, ഡോ. ചിത്ര, അർഷാദ് ബത്തേരി, കെ. ഷമീർ, ടി.എ. ജോസഫ്, ബാലൻ വേങ്ങര, എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.