കണ്ണൂർ : കേന്ദ്ര സർക്കാർ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ രൂപവത്കരിക്കണമെന്ന നിർദേശം കേരളത്തിലെ സഹകരണമേഖലയിലും നടപ്പാക്കണമെന്ന് കേരള സഹകരണ ഫെഡറേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

To advertise here,

ജില്ലാ പ്രസിഡന്റ് എം. രാഘവൻ അധ്യക്ഷനായി. സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, പി. സുനിൽ കുമാർ, കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, വി.എൻ. അഷ്റഫ്, കെ. ഉഷ എന്നിവർ സംസാരിച്ചു. സഹകരണ നിയമ ഭേദഗതികൾ എന്ന വിഷത്തിൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റാർ എം. ജയേഷ് ക്ലാസെടുത്തു. ഭാരവാഹികൾ: എം. രാഘവൻ(പ്രസി.), നൂറജഹാൻ സുബൈർ, വി. മനോജ് കുമാർ (വൈസ്.പ്രസി.), ബി. സജിത്ത് ലാൽ (സെക്ര.), എം.കെ. രഘുനാഥൻ, എ.എം. ജ്യോതി (ജോ.സെക്ര.).