പെരളശ്ശേരി : ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് 4000 യൂണിറ്റുകളിൽ ജന്തർ മന്തർ സ്ക്വയറുകൾ സ്ഥാപിക്കുന്നു. ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്കിലെ മൂന്നുപെരിയ എ യൂണിറ്റിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം .വിജിൻ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ജിതിൻ അധ്യക്ഷത വഹിച്ചു.

To advertise here,

 

ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, സംസ്ഥാനകമ്മിറ്റി അംഗം പി.എം. അഖിൽ, ജില്ലാകമ്മിറ്റി അംഗം പി.വി. സച്ചിൻ, ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ് എന്നിവർ സംസാരിച്ചു.