അരൂർ : അരനൂറ്റാണ്ടിലേറെക്കാലം നാദാപുരത്തും അരൂരിലെ പെരുമുണ്ടച്ചേരിയിലും സാമൂഹിക, രാഷ്ട്രീയരംഗങ്ങളിൽ സജീവമായിരുന്ന മുതിർന്ന സി.പി.എം. നേതാവ് തയ്യുള്ളതിൽ കണാരന് അന്തിമോപചാരമൊരുക്കി നാട്. 1968 മുതൽ സി.പി.എം. അംഗമായി പ്രവർത്തിച്ചുവരുകയായിരുന്ന അദ്ദേഹം നിലവിൽ പെരുമുണ്ടച്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. പാർട്ടി പ്രവർത്തനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്ന കാലഘട്ടത്തിൽ നാദാപുരത്ത് പ്രസ്ഥാനത്തെ സംഘടിപ്പിക്കുന്നതിൽ കണാരൻ പ്രധാനപങ്കുവഹിച്ചിരുന്നു. നാദാപുരം മൊയിലോത്ത് മുക്കിൽ അദ്ദേഹം നടത്തിയിരുന്ന ബാർബർ ഷോപ്പ് അക്കാലത്ത് പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പ്രധാനകേന്ദ്രമായിരുന്നു. മുതിർന്ന നേതാക്കളായ സി.എച്ച്. കണാരൻ, എം.കെ. കേളു, എ. കണാരൻ, ഇ.വി. കൃഷ്ണൻ, ഇ.വി. കുമാരൻ, വി.പി. കുഞ്ഞികൃഷ്ണൻ, ടി.സി. ഗോപാലൻ, വി. കുമാരൻ തുടങ്ങിയവർ ബാർബർ ഷോപ്പിലെ പതിവുസന്ദർശകരായിരുന്നു. മുൻമന്ത്രി എ.കെ. ബാലനുമായും അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം. ബാലന്റെ വിദ്യാർഥി രാഷ്ട്രീയ കാലഘട്ടത്തിലും സൗഹൃദം കാത്തുസൂക്ഷിച്ചു. തൊഴിൽ സമരങ്ങൾ, തോട്ടക്കാട് മിച്ചഭൂമി സമരം, ട്രാക്ടർ സമരം, രയരോത്ത് സമരം, കരുവന്താരി സമരം, മാക്കൂട്ടത്തിൽ സമരം തുടങ്ങി പ്രദേശത്തു നടന്ന ഒട്ടേറെ ജനകീയപ്രക്ഷോഭങ്ങളിൽ അദ്ദേഹം പങ്കെടുത്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, വി.പി. കുഞ്ഞികൃഷ്ണൻ, ടി. അനിൽ കുമാർ എന്നിവർ ചേർന്ന് ഭൗതികശരീരത്തിൽ പാർട്ടിപ്പതാക അണിയിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക, സി.പി.എം. ജില്ലാ സെക്ര​േട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ. രാമചന്ദ്രൻ, പി.സി. ഷൈജു തുടങ്ങിയ പ്രമുഖനേതാക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.

To advertise here,

അനുശോചിച്ചു

അരൂർ : ടി. കണാര​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ടി. ശ്രീമേഷ് അധ്യക്ഷനായി. വി. കുമാരൻ, കൂടത്താങ്കണ്ടി സുരേഷ്, കെ.കെ. ദിനേശൻ പുറമേരി, സി.പി. നിധീഷ്, കെ.കെ. ശങ്കരൻ, ടി.പി. കുട്ടിശങ്കരൻ, കരിക്കീറി നാണു, കെ. സുബിന, പി.എം. രാജൻ, പി.എം. നാണു, എൻ.കെ. സുധാകരൻ, സി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.