വൈത്തിരി : ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ലക്കിടിയിൽ സ്വീകരണംനൽകി. ഡി.സി.സി.യുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറും സ്ഥലത്തെത്തിയിരുന്നു.
കല്പറ്റ : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് അധ്യക്ഷതവഹിച്ചു.
മന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, എൻ. സുബ്രഹ്‌മണ്യൻ, എ.ഐ.സി.സി. അംഗം എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി. അംഗങ്ങളായ പി.പി. ആലി, കെ.കെ. വിശ്വനാഥൻ, കെ.ഇ. വിനയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, പി.ടി. ഗോപാലക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Published: 11 Nov 2026, 04:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented