മാനന്തവാടി : മാനന്തവാടി സെയ്‌ന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. ഇടവക വികാരി ഫാ. ടി.എം. കുര്യാക്കോസ് കൊടിയേറ്റി. ഇടവക ചാരിറ്റി വിഭാഗമായ കനിവ് ചികിത്സാ പദ്ധതി വിതരണവും വിദ്യാജ്യോതി സ്കോളർഷിപ്പു വിതരണവും 10, 11 തീയതികളിൽ നടത്തും.

To advertise here,

ചൊവ്വാഴ്ച രാവിലെ ഏഴിനു പ്രഭാത നമസ്കാരം. തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, സ്നേഹവിരുന്ന്. വൈകീട്ട് 6.30-ന് സന്ധ്യാനമസ്കാരം. തുടർന്ന് പ്രസംഗം, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ചഭക്ഷണ വിതരണം.

ബുധനാഴ്ച രാവിലെ എട്ടിന്‌ പ്രഭാത നമസ്കാരം, ഒൻപതിനു വിശുദ്ധ മൂന്നിന്മേൽ കുർബാനയും പ്രസംഗവും. തുടർന്ന് കനിവ് ചികിത്സാസഹായവും വിദ്യാജ്യോതി സ്കോളർഷിപ്പും വിതരണംചെയ്യും. ആദ്യഫലലേലം, പരുമല തിരുമേനിയുടെ കുരിശിങ്കലേക്കുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപപ്രാർഥന, നേർച്ച ഭക്ഷണവിതരണം എന്നിവയുമുണ്ടാകും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. സിജു കുര്യാക്കോസ്, ഫാ. ജിബിൻ കുര്യാക്കോസ്, ഫാ. ജോബിൻ വർഗീസ്, ഫാ. സഖറിയ വെളിയത്ത്, ഫാ. കെ.കെ. വർഗീസ്, ഫാ. എൻ.ഐ. ജോൺ, ഫാ. മോൻസി ജേക്കബ്, ഫാ. പി.ടി. ജോർജ്, ഫാ. ജോസഫ് പി. വർഗീസ്, ഫാ. ഷാജി കുമുള്ളൻകുന്നേൽ എന്നിവർ നേതൃതംനൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവകവികാരി ഫാ. ടി.എം. കുര്യാക്കോസ്, ട്രസ്റ്റി ബോബൻ മുതലാളി മലയിൽ, സെക്രട്ടറി വിന്റോയി ആലിയാട്ടുകുടി, മീഡിയ കൺവീനർ സന്തോഷ് മൂശാപ്പിള്ളിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.