മാനന്തവാടി : ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വിലനൽകുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് മാനന്തവാടി ഗാന്ധിപാർക്കിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെ ഉപയോഗിച്ച് മോദിസർക്കാർ വോട്ടർപട്ടികയിൽനിന്ന് വൻതോതിൽ പേര് വെട്ടിമാറ്റുകയാണ്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് ശക്തിപകരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് അധ്യക്ഷതവഹിച്ചു. ഡി.സി.സി. അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക്, ഉഷാ വിജയൻ എം.എൽ.എ., പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൺ തൂപ്പുങ്കര, എൻ. സുബ്രഹ്മണ്യൻ, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, എൻഡി. അപ്പച്ചൻ, എച്ച്.ബി. പ്രദീപ്, അഡ്വ. എൻ.കെ. വർഗീസ്, എം.ജി. ബിജു, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ. ശ്രീകാന്ത് പട്ടയൻ, എം. വേണുഗോപാൽ, പി.എം. ബെന്നി, ജിൻസ് ഫാന്റസി തുടങ്ങിയവർ സംസാരിച്ചു.
Published: 10 Nov 2026, 03:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented