കാൻസർ വിഭാഗം ഐസിയുവിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഉയർന്നു. നെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇടം 1985 മെഡിക്കൽ കോളേജ് ബാച്ചിലെ 80 പേർ ചേർന്നാണ് ഒരുക്കിയത്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിശ്രമ കേന്ദ്രം എന്ന് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോക്ടർ കെ പി ജയപ്രകാശ് പറഞ്ഞു. ഇതിനായി സഹപാഠികളെ ഒരുമിപ്പിച്ച് നിർമ്മാണത്തിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇടങ്ങളുണ്ട്. ഒരേസമയം 10 പേർക്ക് കിടക്കാൻ ആകും. അതിലേറെ പേർക്ക് ഇരിക്കാനും സൗകര്യമുണ്ട്. അടച്ചുറപ്പുള്ള വലിയ രണ്ടു മുറികൾക്ക് പുറമേ വിശ്രമിക്കാൻ തുറന്ന സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാൻസർ വാർഡിനോട് ചേർന്ന് ആയിരം ചതുരശ്ര അടിയുള്ള കെട്ടിടമാണ് 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ചിട്ടുള്ളത്. കാൻസർ ഭാഗത്തിലെ നേഴ്സുമാരും ഹോസ്പിറ്റലിലെ ഹൗസ് കീപ്പിംഗ് വിഭാഗവും ചേർന്ന് നോക്കി നടത്തും.

To advertise here,