'പേടിയാ, അയാൾ ഞങ്ങളേയും കൊല്ലും'; ചെന്താമരയെ ഭയന്ന് ജീവിക്കുന്ന ആ രണ്ട് പെൺമക്കൾ
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റേയും സജിതയുടേയും മക്കൾക്ക് ഇന്നും പേടിസ്വപ്നമാണ് ചെന്താമരയെന്ന കൊടുംകുറ്റവാളി. 2019 ഓഗസ്റ്റ് 31നാണ് പാലക്കാട് പോത്തുണ്ടിയിൽ ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. പിന്നീട് ഈ കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിൽ കഴിയവേ കഴിഞ്ഞ വർഷം ജനുവരിയിലാണ് സജിതയുടെ ഭർത്താവ് സുധാകരനേയും സുധാകരന്റെ മാതാവ് ലക്ഷ്മിയേയും സമാനമായ രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ അനാഥരാവുകയായിരുന്നു സുധാകരന്റേയും സജിതയുടേയും പെൺമക്കളായ അതുല്യയും അഖിലയും. ഇന്നും അച്ഛന്റേയും അമ്മയുടേയും ജീവനെടുത്ത കൊടുംകുറ്റവാളി തങ്ങളുടേയും ജീവൻ കവരുമോയെന്ന ഭയത്തിലാണ് അവർ. ചെന്താമര ഇനി പുറം ലോകം കാണരുതെന്നും എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെടുന്നത്.
Content Highlights: Athulya and Akhila, daughters of the Pothundi murder victims, live in fear of the criminal Chenthamara
Published: 24 Jul 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented