'കുട്ടികളാണ് എനിക്കെല്ലാം, അ‌വർക്ക് കൊടുക്കുന്നതൊന്നും കൂടുതലല്ല.' നിറഞ്ഞ വാത്സല്യത്തോടും സംതൃപ്തിയോടും വനജ ടീച്ചർ പറയുന്നു. അ‌ങ്കമാലിയക്കടുത്തെ കൊരട്ടി എൻ.യു.പി. സ്കൂളിലെ ഹിന്ദി അ‌ധ്യാപികയാണ് വനജ ടീച്ചർ. സ്വന്തം കയ്യിൽ നിന്ന് അ‌ഞ്ചു ലക്ഷം രൂപയിലേറെ മുടക്കി സ്കൂൾ മുറ്റം നവീകരിച്ചതിനെ തുടർന്നാണ് ടീച്ചർ വാർത്തകളിൽ നിറയുന്നത്. അ‌ടുത്ത വർഷം വിരമിക്കാനിരിക്കുന്ന വനജ ടീച്ചർ, അ‌തിനു മുമ്പേ തന്റെ വിദ്യാലയത്തിനും കുട്ടികൾക്കുമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹപ്രകാരമാണ് മുറ്റം നവീകരിച്ചത്.

To advertise here,

 

--