‘എന്താണ് മച്ചൂ’...കൊച്ചി ഭാഷ‌ സംസാരിച്ച് റീലുകൾ ചെയ്ത് ട്രെൻഡിങ്ങായി മാറിയ ഇൻഫ്ലുവൻസറാണ് സോഷ്യൽ മീഡിയയിൽ ജാസർ ക്ലിക്സ് എന്ന പേരിലറിയപ്പെടുന്ന ജാസർ. വള്ളി ആന്റപ്പൻ, മനാഫ് തുടങ്ങിയ റീൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ ജാസറിന്റെ ആദ്യ സിനിമയായിരുന്നു ഗിരീഷ് എ.ഡി-നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിൽ ഹരി ചാക്യാരുടെ അനിയൻ കഥാപാത്രമായി ജാസർ ശ്രദ്ധ നേടി. ചാൻസ് ചോദിച്ച് മെസേജ് അയച്ച് പിന്നാലെ നടന്ന അതേ സംവിധായകന്റെ ചിത്രത്തിൽ പ്രേക്ഷകർ ഓർത്തുവയ്ക്കുന്ന കഥാപാത്രം ചെയ്ത സന്തോഷത്തിലാണ് ഈ കലൂർ സ്വദേശി. ജാസറിന്റെ വിശേഷങ്ങളിലേക്ക്..

To advertise here,