കേവലം ഒരു റോം - കോം ചിത്രത്തിനപ്പുറം, പ്രേക്ഷകരുടെ മന:ശാസ്ത്രം കൃത്യമായി തൊട്ടറിഞ്ഞുള്ള മേക്കിംഗുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടി നേട്ടത്തിലേക്ക് കുതിപ്പ് തുടരുകയാണ്. യുവത്വത്തിന്‍റെ ചിരിപ്പൂരം തീയേറ്ററുകളിലെത്തിച്ച സംവിധായകൻ ഗിരീഷ് എ.ഡിയുടെ കയ്യൊപ്പും, ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത ഭാവനാ സ്റ്റുഡിയോസിന്‍റെ നിർമ്മാണ മികവുമാണ് ചിത്രത്തിന്‍റെ യഥാർത്ഥ നട്ടെല്ല്. ഈ വൻ തരംഗത്തിന് മാറ്റുകൂട്ടിക്കൊണ്ട് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ട 'Encore' എന്ന രണ്ടാം ട്രെയിലറും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

To advertise here,

സാധാരണക്കാരുടെ ജീവിതത്തിലെ തമാശകളെയും ബന്ധങ്ങളെയും അങ്ങേയറ്റം സ്വാഭാവികമായി സ്ക്രീനിലെത്തിക്കാനുള്ള ഗിരീഷിന്‍റെ കഴിവ് ഒരിക്കൽ കൂടി ഈ ചിത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. നിവിൻ പോളിയുടെ 'ജസ്റ്റിൻ ചേട്ടായി'യെയും മമിതയുടെ 'ആഷ്‍ലി'യെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കി മാറ്റിയത് ഗിരീഷിന്‍റെ കൃത്യതയുള്ള മേക്കിംഗാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ഭാവനാ സ്റ്റുഡിയോസ് മികച്ച പ്രൊജക്റ്റുകൾ മാത്രം തിരഞ്ഞെടുക്കുന്നതിൽ വീണ്ടും മാതൃകയായിരിക്കുകയാണ്. ചിത്രത്തിന്‍റെ തുടക്കം മുതൽ ട്രെയിലറും പാട്ടുകളും ഷോർട് ഫിലിം അടക്കമുള്ള പ്രൊമോഷണൽ രീതികളിലൂടെ പ്രേക്ഷകരിൽ വലിയ കൗതുകവും തീയേറ്ററുകളിലേക്ക് എത്താനുള്ള ആവേശവും ഉണ്ടാക്കി എന്നതും ഒരു വസ്തുതയാണ്.

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വിദേശത്തും വൻ കളക്ഷനാണ് നേടുന്നത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്‌മൽ സാബുവിന്‍റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിന് വലിയ പിന്തുണ നൽകി. വൻ ബജറ്റിലെത്തിയ ഒട്ടേറെ സിനിമകളുടെ വെല്ലുവിളികളെപ്പോലും കാറ്റിൽ പറത്തിയാണ് ഒരു സാധാരണ ഫീൽഗുഡ് റോം കോം ആഗോളതലത്തിൽ റെക്കോർഡുകൾ തിരുത്തിയെഴുതുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
Also Read: കറുകുറ്റി പള്ളി, BKU വീട്; ടൂറിസ്റ്റ് മാപ്പിലെ പുതിയ ഡെസ്റ്റിനേഷനായി മാറി ‘ബെത്‌ലഹേം’ ലോകം
ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.