"പ്രേമലുവാണ് ഞങ്ങളുടെ ഐഡന്റിറ്റി. ആ സ്നേഹം ഇന്നും പ്രേക്ഷകർക്കുണ്ട്, മെഡിക്കൽ മിറാക്കിളിന്റെ അനൗൺസ്മെന്റ് വന്നപ്പോൾ കാർത്തികയും അമൽ ഡേവിസും പാരലൽ യൂണിവേഴ്സിൽ ഒന്നിക്കുന്നുവെന്ന സന്തോഷമാണ് അവർ പങ്കുവച്ചത്". പറയുകയാണ് പ്രേമലുവിൽ അമൽ ഡേവിസായും കാർത്തികയായും എത്തി പ്രേക്ഷകരുടെ സ്നേഹം നേടിയ സംഗീത് പ്രതാപും അഖില ഭാർഗവനും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മെഡിക്കൽ മിറാക്കിൾ റിലീസിന് ഒരുങ്ങുകയാണ്. ഒരു അപകടത്തിന് പിന്നാലെ കേൾവിശക്തി അതിഭീകരമായി കൂടിയ ഒരു യുവാവിന്റെ കഥയാണ് മെഡിക്കൽ മിറാക്കിൾ പറയുന്നത്. അടുത്ത റൂമിലുള്ള ആൾ സ്വകാര്യം പറഞ്ഞാൽ പോലും കേൾക്കുന്ന അവസ്ഥ സത്യത്തിൽ ഭീകരമാണെന്ന് സംഗീത് പറയുന്നു. ചിത്രീകരണത്തിന് ശേഷവും ഏതാണ്ട് ഒരാഴ്ച്ചയോളം തനിക്ക് ഈ സൂപ്പർപവർ അനുഭവിക്കാനായെന്നും സംഗീതിന്റെ വാക്കുകൾ. സിനിമയുടെ വിശേഷങ്ങളുമായി സംഗീതും അഖിലയും Talkies ൽ

To advertise here,