To advertise here,

തന്റെ ആദ്യസിനിമയായി പദ്ധതിയിട്ടിരുന്ന ചിത്രമായിരുന്നു അയാം ഗെയിം എന്ന് സംവിധായകൻ നഹാസ് ഹിദായത്ത്. മലയാളസിനിമയോടുള്ള ബഹുമാനമാണ് വിവിധ ഭാഷകളിൽനിന്നുള്ള താരങ്ങൾ ഈ സിനിമയിൽ സഹകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. തമിഴിൽ ശങ്കർ ചെയ്യുന്നതുപോലെയുള്ള ചിത്രങ്ങൾ എന്നും കൊതിപ്പിച്ചിട്ടുണ്ട്. കഥ കേട്ടയുടൻ ചെയ്യാമെന്നും താൻ തന്നെ നിർമിക്കാമെന്നും ദുൽഖർ പറയുകയായിരുന്നെന്നും നഹാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.