കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം മുഖം പോലും തിരിച്ചറിയാൻ കഴിയാത്തവിധം കടുത്ത ചർമ്മപ്രശ്നങ്ങൾ വേട്ടയാടിയ ഒരു പ്രസവാനന്തര കാലഘട്ടത്തിൽ നിന്നാണ് ഡോ. ആരതി രവി പിള്ളയുടെ പുതിയ യാത്ര ആരംഭിക്കുന്നത്. അന്ന് അനുഭവിച്ച മാനസിക പ്രയാസങ്ങളും വിപണിയിലെ ആശയക്കുഴപ്പങ്ങളുമാണ് കുട്ടികളുടെ ഡോക്ടറായ അവരെ സ്കിൻകെയർ മേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. താൻ അനുഭവിച്ചറിഞ്ഞ പ്രശ്നങ്ങൾക്ക് സയൻസിന്റെ കരുത്തിൽ പരിഹാരം കണ്ടെത്തുകയും, കൊറിയൻ ശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് പുതിയൊരു സംരംഭത്തിന് തുടക്കമിടുകയും ചെയ്ത അവരുടെ കഥ കേവലം ഒരു ബിസിനസ് വിജയമല്ല. പ്രസവാനന്തര വെല്ലുവിളികളിൽ നിന്ന് സ്വന്തം ബ്രാൻഡായ 'ദ ഹാ‍ർട്ട്' ആരംഭിച്ച ഡോ. ആരതി രവി പിള്ള തന്റെ അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.

To advertise here,