തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വേദ പഠന വിദ്യാർത്ഥികളുടെ വേദ പാരായണം അരങ്ങേറി. ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 മണിവരെയായിരുന്നു പാരായണം. രാവിലെ ശീവേലിക്ക് ശേഷം ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച ശേഷം മുഖമണ്ഡപത്തിൽവെച്ച് തൃശ്രർ വടക്കേമഠം ബ്രഹ്മസ്വം വേദ പഠന വിദ്യാർത്ഥികളുടെ ഗുരുനാഥനും വടക്കേ മഠം ബ്രഹ്മസ്വം പ്രിൻസിപ്പളുമായ ശങ്കരനാരായണൻ നമ്പൂതിരിയും ചേർന്നാണ് പാരായണം നടത്തിയത്. 25 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

To advertise here,

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് ആദ്യമായാണ് ക്ഷേത്രത്തിൽ കുട്ടികളുടെ വേദപാരായണം നടക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ചന്ദ്ര സേവ റിലീജിയസ് & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത് . രാവിലെ 7 മുതൽ 8.30 വരെ മുഖമണ്ഡപത്തിലും തുടർന്ന് 9-30 വരെ പടിഞ്ഞാറെ നടപ്പുരയിലും വേദപാരായണം നടത്തി.

ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവസ്വം മാനേജർ വി.എസ്. മനോജ്, ട്രസ്റ്റ് വൈസ് ചെയർമാൻ പി.വി. ജനാർദ്ദനൻ, ജനറൽ കൺവീനർ യു.പി. കൃഷ്ണനുണ്ണി, പി. മാധവമേനോൻ, സി. പ്രേംകുമാർ, വിനോദ് നടുവത്തേരി എന്നിവർ നേതൃത്വം നൽകി.