മലപ്പുറം സ്വദേശി അറസ്റ്റിൽ
ചാലക്കുടി : വിവിധ കേസുകളിൽ പിടികൂടി ചാലക്കുടി പോലീസ് സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങൾക്ക് തീയിട്ടു. വാഹനങ്ങൾക്ക് തീയിട്ട മലപ്പുറം തിരൂർ എടമരത്ത് സുകുമാരൻ(39) അറസ്റ്റിലായി. എസ്.എച്ച്.ഒ. അതുൽ മോഹനാണ് പ്രതിയെ അറസ്റ്റുചെയ്തത്. 12 ഇരുചക്രവാഹനങ്ങളാണ് കത്തിയത്.
സമീപത്ത് നൂറിലധികം ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. ഇവയിലേക്ക് പടരുന്നതിനു മുൻപ് അണയ്ക്കാനായതുമൂലം വൻ തീപ്പിടിത്തം ഒഴിവായി. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം.
പ്രതി അനധികൃതമായി പോലീസ്‌സ്റ്റേഷൻവളപ്പിൽക്കയറി ബൈക്കിൽനിന്ന് പെട്രോൾ ചോർത്തിയെടുത്തു. ചോർത്തിയെടുത്ത പെട്രോൾ മറ്റ് ഇരുചക്രവാഹനങ്ങളിലേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് മതിലിൽക്കയറിയിരുന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് ഇടുകയായിരുന്നു. തീ ആളിപ്പടരുന്നതു കണ്ട് സ്റ്റേഷൻഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി തൊട്ടടുത്തുള്ള അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
തീ നിയന്ത്രിക്കാനായില്ലെങ്കിൽ കെട്ടിടത്തിലേക്കും പടർന്നേനെ. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും. പോലീസ്‌സ്റ്റേഷനിൽ നേരിട്ടെത്തി പ്രതി കാണിച്ച അതിക്രമം പോലീസുകാരിൽ ഞെട്ടലുണ്ടാക്കി. ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.
വിരലടയാള വിദഗ്‌ധരെത്തി പരിശോധന നടത്തി. പ്രതി നേരത്തേ രണ്ടു ക്രമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Published: 25 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented